
നടി ആക്രമിക്കപ്പെട്ട കേസിൽ തിങ്കളാഴ്ച്ച വിധി പറയാനിരിക്കെ, നടൻ ദിലീപ് ഇനി ജയിലിൽ പോകാൻ സാധ്യത കുറവാണെന്ന പ്രവചനവുമായി ജ്യോതിഷി. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപിന് ‘എട്ടിൽ കേതു’ ആണെന്ന് ജ്യോതിഷി മോഹൻദാസ് പറയുന്നു. ദിലീപിൻറെ ഗ്രഹനില പ്രകാരം കടുത്ത ശത്രുദോഷമുള്ള കാലമാണെന്നാണ് മോഹൻദാസ് പറയുന്നത്. ‘എട്ടിൽ കേതു’വാണ് താരത്തിന്. ജയിലിൽ കിടക്കാൻ യോഗമുണ്ടെന്നും മോഹൻദാസ് പറയുന്നു. എന്നാൽ വിചാരണസമയത്ത് ജയിലിൽ കിടന്നതിനാൽ ഇനി അതിനുള്ള സാധ്യതയില്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. മോഹൻദാസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നൽകിയ ക്വട്ടേഷനിന്റെ അടിസ്ഥാനത്തിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. പൾസർ സുനി ഒന്നാം പ്രതിയായ ഈ കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. സുനിക്കുള്ള ശിക്ഷയും ദിലീപിനെക്കുറിച്ചുള്ള കോടതിയുടെ നിലപാടും ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നു. ദിലീപിന്മേൽ ക്രിമിനൽ ഗൂഢാലോചനയുടെയും തെളിവുനശിപ്പിക്കലിന്റെയും കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തിങ്കളാഴ്ച്ച വിധി പറയുക.











