04:41am 10 November 2026
NEWS
ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സൗജന്യ നേത്ര പരിശോധനയുമായി ആസ്റ്റർ
12/05/2025  05:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സൗജന്യ നേത്ര പരിശോധനയുമായി ആസ്റ്റർ
HIGHLIGHTS

എറണാകുളം ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയുടെ  ജില്ലാതല ഉൽഘാടനം കേരള വ്യവസായ, തൊഴിൽ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്‌ നിർവഹിക്കുന്നു.

കൊച്ചി : എറണാകുളം ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയുടെ  ജില്ലാതല ഉൽഘാടനം കളമശ്ശേരി പത്താം പയസ് പള്ളി പാരിഷ് ഹാളിൽ വച്ച്  കേരള വ്യവസായ, തൊഴിൽ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്‌ നിർവഹിച്ചു. നൂറോളം തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.

ഓട്ടോ തൊഴിലാളി ജില്ലാ ഭാരവാഹികളായ എൻ. ശ്രീകുമാർ, സി.ജെ ഷാജു, കെ.ആർ വിജയൻ, റ്റി.എ സക്കീർ, അഡ്വ മുജീബ് റഹ്മാൻ,  ആസ്റ്റർ മെഡ് സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ അസിസ്റ്റൻ്റ് ജനറൽ മാനേജർ ലത്തീഫ് കാസിം  പദ്ധതി വിശദീകരിച്ചു.
 
ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ എക്സ്സിലോർ ലക്‌സോട്ടിക്ക ഫൗണ്ടേഷനുമായി ചേർന്ന് ജില്ലയിലെ സർക്കാർ, എയിഡഡ് സ്കൂൾ വിദ്യാർത്ഥി കൾക്കായി നടത്തിവരുന്ന ക്ലിയർ സൈറ്റ്  പദ്ധതിയുടെ തുടർച്ചയായാണ് വേനൽ അവധി കാലത്ത് ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സൗജന്യ നേത്ര പരിശോധന സൗകര്യം ഒരുക്കുന്നത്. എറണാകുളം ജില്ല ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്നാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. അർഹരായ ഡ്രൈവർമാർക്ക് നിബന്ധനകൾക്കു വിധേയമായി സൗജന്യ കണ്ണടയും നൽകും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img