12:12pm 09 November 2026
NEWS
കരൾ ആരോഗ്യ ബോധവൽക്കരണ വാക്കത്തോണുമായി ആസ്റ്റർ മെഡ്സിറ്റി
05/05/2025  06:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കരൾ ആരോഗ്യ ബോധവൽക്കരണ വാക്കത്തോണുമായി ആസ്റ്റർ  മെഡ്സിറ്റി
HIGHLIGHTS

ആസ്റ്റർ മെഡ്സിറ്റിയും ആസ്റ്റർ വോളണ്ടിയേഴ്സും ചേർന്ന് സംഘടിപ്പിച്ച കരൾ ആരോഗ്യ ബോധവൽക്കരണ വാക്കത്തോൺ  ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ.നളന്ദ ജയദേവ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊച്ചി : ആസ്റ്റർ മെഡ്സിറ്റിയും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൻ്റെ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സും ചേർന്ന് കരൾ ആരോഗ്യ ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്സിറ്റിയിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗവും ഇന്റഗ്രേറ്റഡ് ലിവർ കെയർ ടീമും സംയുക്തമായാണ്  കലൂരിലെ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വാക്കത്തോണിന് നേതൃത്വം നൽകിയത്.

ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ ഷുഹൈബ് ഖാദറിന്റെ  സാന്നിധ്യത്തിൽ ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.  കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ , ദാതാക്കൾ, പുറമേ നിന്നുള്ള വളണ്ടിയർമാർ എന്നിവരുൾപ്പെടെ 300-ലധികം പേർ വാക്കത്തോണിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൾ എന്ന നിലയിൽ അഞ്ചു വയസ്സുള്ള രണ്ടു കുട്ടികളെയും ഏറ്റവും പ്രായം ചെന്ന വ്യക്തിയായ  86 കാരനെയും ചടങ്ങിൽ ആദരിച്ചു.  

 "ഭക്ഷണമാണ് ഔഷധം" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി കരൾ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സുംബ സെഷനുകൾ, ഗെയിമുകൾ, ചോദ്യോത്തര സെഷനുകൾ എന്നിവയും വാക്കത്തോണിന്റെ ഭാഗമായി സംഘടിപ്പിച്ചു. കരൾ രോഗങ്ങൾ തടയുന്നതിലും കൈകാര്യം ചെയ്യുന്നതിലും പോഷകാഹാരത്തിന് വലിയ പങ്കുണ്ടെന്ന സന്ദേശമാണ് പരിപാടിയിലൂടെ നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img