08:48pm 11 November 2026
NEWS
ലോക മുലയൂട്ടൽ വാരം ആഘോഷിച്ച് ആസ്റ്റർ മെഡ്സിറ്റി
07/08/2025  03:30 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലോക മുലയൂട്ടൽ വാരം ആഘോഷിച്ച് ആസ്റ്റർ മെഡ്സിറ്റി
HIGHLIGHTS

 ലോക മുലയൂട്ടൽ വാരാചരണത്തിൻ്റെ ഭാഗമായി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പ്രത്യേക സംഗമത്തിൽ  അഭിനേത്രിയും ഇൻഫ്ലുൻസറുമായ മാളവിക കൃഷ്ണദാസ് പങ്കെടുത്തപ്പോൾ

 

കൊച്ചി: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ   അഭിനേത്രിയും  ഇൻഫ്ലുൻസറുമായ മാളവിക കൃഷ്ണദാസ്  മുഖ്യാതിഥിയായി.

കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ ആഗോള തലത്തിൽ വാരാചരണം സംഘടിപ്പിക്കുന്നത്. അമ്പതോളം അമ്മമാരും കുഞ്ഞുങ്ങളുമായിരുന്നു ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. 

പരിപാടിയുടെ ഭാഗമായി അമ്മമാർക്കായി ഒരു റീൽ മത്സരവും  ആശുപത്രി ജീവനക്കാർക്കായി പോസ്റ്റർ, ക്വിസ് മത്സരങ്ങളും ഉണ്ടായിരുന്നു.  വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വച്ചുനടത്തി. 

ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ദിലീപ് പണിക്കർ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ ചീഫ് ഓഫ് നഴ്സിങ് ക്യാപ്റ്റൻ ആർ. തങ്കം, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് ഡോ. ജീസൺ സി. ഉണ്ണി,  നിയോനാറ്റോളജി സീനിയർ കൺസൾട്ടന്റുമാരായ ഡോ. ജോസ് പോൾ, ഡോ. രാജ്ശ്രീ എസ്.,  നിയോനാറ്റോളജി അസ്സോസിയേറ്റ്  കൺസൾട്ടന്റ്  ഡോ. ജോയ്സ് ഫ്രാൻസിസ്,  ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ഷെർളി മാത്തൻ, ഡോ. എസ്. മായാദേവി കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img