08:57pm 22 October 2026
NEWS
അസറ്റ് ഹോംസ് പവിത്രം എക്‌സ്പീരിയന്‍സ് സെന്റര്‍ പൂങ്കുന്നത്ത് തുറന്നു
21/06/2025  06:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അസറ്റ് ഹോംസ് പവിത്രം എക്‌സ്പീരിയന്‍സ് സെന്റര്‍ പൂങ്കുന്നത്ത് തുറന്നു
HIGHLIGHTS

തൃശൂര്‍ പൂങ്കുന്നത്ത് നിര്‍മാണം പുരോഗമിക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായ അസറ്റ് പവിത്രത്തിന്റെ എക്‌സ്പീരിയന്‍സ് സെന്റര്‍, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ശബരി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശശി കുമാര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്‍: തൃശൂര്‍ പൂങ്കുന്നത്ത് നിര്‍മാണം പുരോഗമിക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായ അസറ്റ് പവിത്രത്തിന്റെ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ശബരി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശശി കുമാര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അസറ്റ് ഹേംസ്, ശബരി ഗ്രൂപ്പ് സംയുക്തസംരഭം അസറ്റ് ശബരിയാണ് പദ്ധതി പ്രൊമോട്ടു ചെയ്യുന്നത്.

അസറ്റ് പവിത്രത്തിലെ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ സമ്പൂര്‍ണ മാതൃകയാണ് എക്‌സ്പീരിയന്‍സ് സെന്ററില്‍ ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 9 മുതല്‍ രാത്രി 9 വരെ പവലിയന്‍ സന്ദര്‍ശിച്ച് പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ടു കണ്ടറിയാനാകും. 93 യൂണിറ്റുകളുള്ള അസറ്റ് പവിത്രം 2028ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് assethomes.in

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img