11:31pm 28 August 2026
NEWS
അസറ്റ് ഹോംസ് ഗ്രാനറി എക്സ്പീരിയന്‍സ് സെന്റര്‍ പാലക്കാട് തുറന്നു
08/02/2026  08:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അസറ്റ് ഹോംസ് ഗ്രാനറി എക്സ്പീരിയന്‍സ് സെന്റര്‍ പാലക്കാട് തുറന്നു
HIGHLIGHTS

പാലക്കാട് മണപ്പുള്ളിക്കാവില്‍ നിര്‍മാണം പുരോഗമിക്കുന്ന അസറ്റ് ഗ്രാനറിയുടെ എക്സ്പീരിയന്‍സ് സെന്റര്‍, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍മാരായ ടി കെ ഇസ്മയില്‍, ജാഫര്‍ സനല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കോമണ്‍ ഏരിയയില്‍ മൈക്രോഗ്രീന്‍സ് കൃഷി ചെയ്യുന്ന ടെംപറേച്ചര്‍-കണ്‍ട്രോള്‍ഡ് മുറി ഈ പദ്ധതിയുടെ സവിശേഷത പാലക്കാട് മണപ്പുള്ളിക്കാവില്‍ നിര്‍മാണം പുരോഗമിക്കുന്ന അസറ്റ് ഹോംസിന്റെ 120-ാമത് പദ്ധതിയായ അസറ്റ് ഗ്രാനറിയുടെ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍മാരായ ടി കെ ഇസ്മയില്‍, ജാഫര്‍ സനല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അസറ്റ് ഗ്രാനറിലെ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്റിന്റെ സമ്പൂര്‍ണ മാതൃകയാണ് എക്സ്പീരിയന്‍സ് സെന്ററില്‍ ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 9 മുതല്‍ രാത്രി 9 വരെ എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിച്ച് പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ടു കണ്ടറിയാനാകും. ഈ 2, 3 ബിഎച്ച്‌കെ പദ്ധതി പാലക്കാട്ടെ ആദ്യ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ടമെന്റ് ഭവനസമുച്ചയമാണെന്നും പദ്ധതി 2028ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കോമണ്‍ ഏരിയയില്‍ പദ്ധതിയിലെ താമസക്കാര്‍ക്ക് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് സാലഡുകളിലും ഇലക്കറികളിലും ആവശ്യമായ പോഷകസമൃദ്ധമായ മൈക്രോഗ്രീന്‍സ് കൃഷി ചെയ്യുന്ന ടെംപറേച്ചര്‍-കണ്‍ട്രോള്‍ഡ് മുറി കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി. വിവരങ്ങള്‍ക്ക് assethomes.in

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img