ക്രെഡായ് നാഷനല്‍ റിയല്‍ എസ്റ്റേറ്റ് എക്‌സലന്‍സ് അവാര്‍ഡ്‌സ് 2025ന്റെ ഉദ്ഘാടനപ്പതിപ്പില്‍ രണ്ട് പ്രമുഖ അവാര്‍ഡുകള്‍ നേടി ചരിത്രം സൃഷ്ടിച്ച് അസറ്റ് ഹോംസ്. വിന്നര്‍ (ഗോള്‍ഡ്) വിഭാഗത്തില്‍ രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടിയ കേരളത്തില്‍ നിന്നുള്ള ഏക ഡെവലപ്പര്‍ എന്ന ബഹുമതിയും അസറ്റ് ഹോംസ് കരസ്ഥമാക്കി.
ഡിസംബര്‍ 19ന് ന്യൂഡെല്‍ഹി ടാജ് പാലസില്‍ കേന്ദ്ര പാര്‍പ്പിട, നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മികച്ച പാര്‍പ്പിട പദ്ധതി - 2 tier നഗരം മിഡ് സെഗ്മെന്റില്‍ അസറ്റ് എന്‍സൈന്‍ കോഴിക്കോടും മികച്ച പാര്‍പ്പിട പദ്ധതി - 3 tier നഗര വിഭാഗത്തിലെ ലക്ഷ്വറി സെഗ്മെന്റില്‍ അസറ്റ് ഗ്രാന്‍ഡിയോസ് സാന്‍ഫോര്‍ഡ് കൊല്ലവുമാണ് അവാര്‍ഡുകള്‍ അവാര്‍ഡുകള്‍ നേടിയത്. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ മഹേഷ് എല്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
രാജ്യത്തെമ്പാടുമുള്ള 500 ഡെവലര്‍പ്പാരുടെ 800ലേറെ പദ്ധതികളാണ് ക്രെഡായ് നാഷനല്‍ റിയല്‍ എസ്റ്റേറ്റ് എക്‌സലന്‍സ് അവാര്‍ഡ്‌സിന്റെ ആദ്യഘട്ടത്തില്‍ മാറ്റുരച്ചത്. തുടര്‍ന്ന് വിവിധതലങ്ങളില്‍ നടന്ന കടുത്ത ജൂറി വിലയിരുത്തലുകളിലൂടെ 175 പദ്ധതികളുടെ ചുരുക്കപ്പട്ടിക രൂപീകരിച്ചു. ഇതില്‍ നിന്നാണ് വിവിധ വിഭാഗങ്ങളിലായി 15 പദ്ധതികളെ അന്തിമ വിജയികളായി തരഞ്ഞെടുത്തത്.
ഡിസൈന്‍ മികവ്, ഉപയോക്തൃ കേന്ദ്രീകൃത ആസൂത്രണം, നിര്‍മാണത്തിലെ ഗുണമേന്മ, സുരക്ഷാ നിലവാരം, സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍, ഉപയോക്തൃ കേന്ദ്രീകൃത ആസൂത്രണം, ആഗോള പ്രവര്‍ത്തന നിലവാരങ്ങള്‍ എന്നിവ സമഗ്രമായി വിലയിരുത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായാണ് മിഡ്-സെഗ്മെന്റ് വിഭാഗത്തില്‍ ഗുണനിലാവരം തിരുത്തിക്കുറിച്ചതിന് അസറ്റ് എന്‍സെന്‍ അംഗീകരിക്കപ്പെട്ടത്. അതേ സമയം ആഡംബര പാര്‍പ്പിട വിഭാഗത്തില്‍ പുതിയ നിലവാരം സൃഷ്ടിച്ചതിനാണ് അസറ്റ് ഗ്രാന്‍ഡിയോസ് സാന്‍ഫോര്‍ഡ് അവാര്‍ഡ് നേടിയത്.
ഇന്ത്യയിലെ വമ്പന്‍ ബില്‍ഡര്‍മാരുടെ പദ്ധതികളോട് മത്സരിച്ച് ഈ അഭിമാനകരമായ ഈ നേട്ടങ്ങള്‍ കൈവരിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി പറഞ്ഞു. 'ഈ നിലയില്‍ അംഗീകരിക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള ഏക ബില്‍ഡര്‍ എന്ന ബഹുമതി ഞങ്ങളുടെ ഉപയോക്താക്കള്‍ക്കും അസറ്റ് ഹോംസ് ടീമിനും സമര്‍പ്പിക്കുന്നു,' അദ്ദേഹം പറഞ്ഞു.
മഹാനഗരങ്ങള്‍ക്കും വന്‍നഗരങ്ങള്‍ക്കും പുറത്തും ലോകോത്തര നിലവാരമുള്ള പാര്‍പ്പിട പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിലൂടെ വിശ്വസ്തയാര്‍ജിച്ച ഒരു മുന്‍നിര ഡെവലപ്പര്‍ എന്ന നില ഉറപ്പിക്കുന്നതാണ് അസറ്റ് ഹോംസ് നേടിയ ഈ അവാര്ഡുകള്







