12:42am 18 January 2026
NEWS
അസറ്റ് ഹോംസിന്റെ 91-ാമത് പദ്ധതി ഉദ്ഘാടനം ചെയ്തു
04/12/2025  05:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അസറ്റ് ഹോംസിന്റെ 91-ാമത് പദ്ധതി ഉദ്ഘാടനം ചെയ്തു
HIGHLIGHTS

അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ 91-ാമത് സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്‌മെന്റ് പദ്ധതിയായ അസറ്റ് ചേംബര്‍ കണ്ണൂര്‍ മേലെ ചൊവ്വയില്‍ കെ സുധാകരന്‍ എംപി, അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറായ പൃഥ്വിരാജ് സുകുമാരന്‍, അസറ്റ് ഹോംസ് ഡയറക്ടര്‍ ഡോ. ഹസ്സന്‍ കുഞ്ഞി, സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ചീഫ് മാനേജിംഗ് ഓഫീസര്‍ സജീം, സിഇഒ ടോണി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ 91-ാമത് പാര്‍പ്പിട പദ്ധതിയായ കണ്ണൂര്‍ മേലെ ചൊവ്വയിലെ അസറ്റ് ചേംബര്‍ കെ സുധാകരന്‍ എംപി, അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറായ പൃഥ്വിരാജ് സുകുമാരന്‍, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ഡയറക്ടര്‍ ഡോ. ഹസ്സന്‍ കുഞ്ഞി, ജോയിന്റെ വെഞ്ച്വര്‍ പാര്‍ട്ണര്‍ ദീപാ പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പ്രകാശന്‍ പയ്യനാടന്‍, അസറ്റ് ഹോംസ് സിഇഒ ടോണി ജോണ്‍, സോണല്‍ ഹെഡ് പ്രശാന്ത് ആലിന്‍കീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൃഥ്വിരാജ് സുകുമാരന്‍, സുനില്‍ കുമാര്‍ വി, ഡോ. ഹസ്സന്‍ കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് അസറ്റ് ചേംബറിലെ 82 സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ക്ക് താക്കോല്‍ കൈമാറി. 2, 3 ബെഡ്‌റൂം സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മന്റുകള്‍ ഉള്‍പ്പെട്ട പദ്ധതിയില്‍ മള്‍ട്ടി-റിക്രിയേഷന്‍ ഹാള്‍, ഇന്‍ഫിനിറ്റി പൂള്‍, ഫിറ്റ്‌നസ് സെന്റര്‍, റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, രണ്ട് ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍, പൊതുഇടങ്ങളില്‍ സോളാര്‍ വൈദ്യുതിയി്ല്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റിംഗ് തുടങ്ങിയ നൂതന സൗകര്യങ്ങളുമുണ്ട്.


19 വര്‍ഷത്തിനുള്ളില്‍ 91 പദ്ധതികള്‍ പൂര്‍ത്തിയാക്കിയ അസറ്റ് ഹോംസിന്റെ 33 പദ്ധതികള്‍ സംസ്ഥാനത്തെ പത്തു ജില്ലയിലായി നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്. വിവരങ്ങള്‍ക്ക് www.assethomes.in

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img