02:33am 04 August 2026
NEWS
ഗായകൻ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
09/01/2025  10:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗായകൻ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.

മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

മലയാളിയുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന നിരവധി ഗാനങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച മഹാനായ ഗായകനായിരുന്നു അദ്ദേഹം. 

അഞ്ചു തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അദ്ദേഹത്തിന്റെ സംഭാവനകൾ മലയാള സിനിമയ്ക്ക് അളവറ്റതാണ്.

അദ്ദേഹത്തിൻറെ ബന്ധുക്കളുടെയും, സംഗീത ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img