09:55am 13 November 2026
NEWS
68-ാം മത് കോമൺവെൽത്ത് പാർലമെൻ്ററി കോൺഫറസിൻ്റെ ഭാഗമായ പ്രീ കോൺഫെറൻസ് ടൂറിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ദക്ഷിണ കൊറിയ സന്ദർശിച്ചു.
02/06/2025  05:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
68-ാം മത് കോമൺവെൽത്ത് പാർലമെൻ്ററി കോൺഫറസിൻ്റെ ഭാഗമായ പ്രീ കോൺഫെറൻസ് ടൂറിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ദക്ഷിണ കൊറിയ സന്ദർശിച്ചു.

ദക്ഷിണ കൊറിയൻ സന്ദർശനത്തിന്റെ ഭാഗമായി സോളിലെ ഇന്ത്യൻ എംബസി അദ്ദേഹം സന്ദർശിക്കുകയുണ്ടായി. 

ഇന്ത്യയുടെ അംബാസഡർ അമിത് കുമാറിന്റെ ക്ഷണമനുസരിച്ചാണ് സ്പീക്കർ അവിടെയെത്തിയത്. 

ദക്ഷിണ കൊറിയയിൽ നിലവിൽ ഏകദേശം 18,000 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് അംബാസഡർ അറിയിച്ചു. ഇതിൽ ഏകദേശം 250 പേർ മലയാളികളാണെന്നത് ശ്രദ്ധേയമാണ്. 

കൊറിയൻ ഭാഷ പഠിക്കുന്നവർക്ക് അവിടെ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും അംബാസഡർ സ്പീക്കറോട് സൂചിപ്പിച്ചു. 

ഇത് പുതിയ തൊഴിൽ മേഖലകളിലേക്കുള്ള സാധ്യതകൾ തുറന്നു കൊടുക്കുന്ന ഒന്നാണ്.

കൊച്ചിൻ പോർട്ടുമായി ബന്ധപ്പെട്ട ചില സുപ്രധാന വിഷയങ്ങളും ഇവരുടെ  ചർച്ചയിൽ വന്നു. 

കപ്പൽ നിർമ്മാണം പോലുള്ള മേഖലകളിൽ ദക്ഷിണ കൊറിയ ഇന്ത്യയുമായും പ്രത്യേകിച്ച് കേരളവുമായും സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 

ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നീക്കങ്ങൾ നടന്നുവരികയാണ്. 

ഈ സഹകരണം കൊച്ചിൻ ഷിപ്പ്‌യാർഡിനും കൊച്ചിയുടെ മൊത്തത്തിലുള്ള വികസനത്തിനും വലിയൊരു മുതൽക്കൂട്ടാകുമെന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

മറൈൻ ടെക്നോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉന്നത പഠനത്തിനായി ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ ദക്ഷിണ കൊറിയ തിരഞ്ഞെടുക്കുന്നുണ്ടെന്നും അംബാസഡർ പങ്കുവെച്ചു. 

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ വിദ്യാഭ്യാസ ബന്ധത്തിന് അടിവരയിടുന്നു.

ഇന്ത്യൻ എംബസി നൽകിയ ഊഷ്മളമായ സ്വീകരണത്തിനും, അംബാസഡർ അമിത് കുമാർ നൽകിയ വിവരങ്ങൾക്കും, ദക്ഷിണ കൊറിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ കാര്യങ്ങൾ വിശദീകരിച്ചതിനും സ്പീക്കർ എ എൻ ഷംസീർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img