03:21pm 10 November 2026
NEWS
സി. വി പത്മരാജന്റെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു
16/07/2025  11:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സി. വി പത്മരാജന്റെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായിരുന്ന സി. വി പത്മരാജന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.ഏഴ്, ഒൻപത് കേരള നിയമസഭകളിൽ ചാത്തന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം, കേരളത്തിൻ്റെ വികസനത്തിന് മികച്ച സംഭാവനകൾ നൽകി. 

സാമൂഹിക വികസന-ഫിഷറീസ് മന്ത്രിയായി 1982 മെയ് 24 മുതൽ 1983 ഓഗസ്റ്റ് 29 വരെയും, വൈദ്യുതി, കയർ മന്ത്രിയായി 1991 ജൂലൈ 2 മുതൽ 1995 മാർച്ച് 16 വരെയും (1994 ജൂൺ 22 മുതൽ ധനകാര്യം കൂടി ഉൾപ്പെടെ), ധനകാര്യം, കയർ, ദേവസ്വം മന്ത്രിയായി 1995 മാർച്ച് 22 മുതൽ 1996 മെയ് 9 വരെയും അദ്ദേഹം സേവനമനുഷ്ഠിച്ചു.

കെ.പി.സി.സി. പ്രസിഡന്റ്, ഡി.സി.സി. കൊല്ലം പ്രസിഡന്റ്, കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ തുടങ്ങി നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമര കാലത്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ച സി. വി. പത്മരാജൻ, പൊതുപ്രവർത്തന രംഗത്ത് നിസ്തുലമായ സേവനങ്ങൾ നൽകി. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img