NEWS
പി.ജെ. ഫ്രാൻസിസിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു
19/06/2025 03:08 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കോൺഗ്രസിന്റെ മുതിർന്ന നേതാവും, പത്താം കേരള നിയമസഭയിൽ മാരാരിക്കുളത്ത് നിന്നുള്ള അംഗവുമായിരുന്ന, പി.ജെ. ഫ്രാൻസിസിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
ആലപ്പുഴ മുൻസിപ്പൽ കൗൺസിലറും പ്രതിപക്ഷ നേതാവുമായിരുന്നു അദ്ദേഹം. കെ.പി.സി.സി. അംഗം, കേരള സ്പോർട്സ് കൗൺസിൽ അംഗം, ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്.
"പാതിരി" എന്ന മലയാളം കൃതിയുടെ രചയിതാവ് കൂടിയായ പി.ജെ. ഫ്രാൻസിസിന്റെ വിയോഗം പൊതുപ്രവർത്തന രംഗത്തിന് വലിയ നഷ്ടമാണ് എന്ന് സ്പീക്കർ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










