NEWS
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു
17/03/2025 06:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

മലയാള സിനിമാ ഗാന ശാഖയ്ക്ക് തൻ്റെ തൂലികയാൽ അനശ്വരമായ ഗാനങ്ങൾ സമ്മാനിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണന് ആദരാഞ്ജലികൾ.
അദ്ദേഹം മലയാള സിനിമക്ക് ഒട്ടനവധി മനോഹര ഗാനങ്ങൾ സമ്മാനിച്ചു. "ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ" എന്ന ഗാനം അദ്ദേഹത്തെ മലയാളികളുടെ പ്രിയങ്കരനാക്കി.
ഹരിഹരൻ, എം.എസ്. വിശ്വനാഥൻ തുടങ്ങിയ പ്രമുഖ കലാകാരന്മാരുമായി അദ്ദേഹം പ്രവർത്തിച്ചു.
ഒട്ടനവധി സിനിമകൾക്ക് ഗാനങ്ങൾ രചിക്കുകയും, കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണ്.
അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.