NEWS
കാനത്തിൽ ജമീലയുടെ വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ
29/11/2025 10:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊയിലാണ്ടി എം.എൽ. എ കാനത്തിൽ ജമീലയുടെ വേർപാട് ഏറെ വേദനയുളവാക്കുന്നത്. മണ്ഡലത്തിലെ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുകയും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ വളരെ ശക്തമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തിരുന്ന അവർ ഇടതുപക്ഷത്തിൻ്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു. അസുഖ ബാധിതയായതിനെ തുടർന്ന് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാല്, പതിനഞ്ച് സമ്മേളനത്തിൽ പങ്കെടുക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. കാനത്തിൽ ജമീലയുടെ വേർപാടിലൂടെ നഷ്ടമായത് ഒരു ശക്തയായ പൊതു പ്രവർത്തകയെയാണ്. അവരുടെ വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











