NEWS
ഫാൽക്കെ അവാർഡിന് അർഹനായ മോഹൻലാലിനെ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുമോദിച്ചു
20/09/2025 08:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
ഫാൽക്കെ അവാർഡിന് അർഹനായ മോഹൻലാലിന് അഭിനന്ദനങ്ങൾ
മോഹൻലാൽ എന്ന മഹാനടനെ, മലയാളികൾ പൂർവ്വാധികം ഇഷ്ടത്തോടെ ചേർത്തുപ്പിടിച്ചിരിക്കുന്ന ഘട്ടത്തിലാണ് ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള രാജ്യത്തിൻ്റെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത് എന്നത് മലയാളികളുടെ സന്തോഷത്തെ ഇരട്ടിയാക്കുന്നു.
ഓരോ കഥാപാത്രത്തിനു വേണ്ടിയും അദ്ദേഹം നടത്തിയിട്ടുള്ള തയ്യാറെടുപ്പിനും അദ്ദേഹത്തിൻ്റെ അർപ്പണ മനോഭാവത്തിനുമുള്ള അംഗീകാരമാണിത്. അദ്ദേഹത്തിൻ്റെ ഈ നേട്ടത്തിൽ മലയാള സിനിമയ്ക്കും മലയാളികൾക്കാകെയും അഭിമാനിക്കാം. അദ്ദേഹത്തിന് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











