10:34am 12 November 2026
NEWS
ശ്രീനിവാസന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
20/12/2025  10:35 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ശ്രീനിവാസന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

 

മലയാള സിനിമയിലെ പ്രശസ്ത നടനും, സംവിധായകനും, തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗം കേരളത്തിനും മലയാള സിനിമാലോകത്തിനും തീരാനഷ്ടമാണ്. 

സാമൂഹിക ബോധമുള്ള വിഷയങ്ങളെ ലളിതവും ഹൃദയസ്പർശിയുമായ അവതരണത്തിലൂടെ ജനങ്ങളിലെത്തിച്ച അപൂർവ പ്രതിഭയായിരുന്നു അദ്ദേഹം.

സാധാരണ മനുഷ്യരുടെ ജീവിതസങ്കടങ്ങളും പ്രതീക്ഷകളും തന്റെ കലാരൂപങ്ങളിലൂടെ അദ്ദേഹം ശക്തമായി അവതരിപ്പിച്ചു. 

ഹാസ്യവും വിമർശനവും ഒരുപോലെ ചേർത്ത് സമൂഹത്തെ സ്വാധീനിച്ച അദ്ദേഹത്തിന്റെ സംഭാവനകൾ മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും സ്മരണീയമായിരിക്കും

ഈ ദുഃഖഘട്ടത്തിൽ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താൻ കാലത്തിന് പോലും കഴിയില്ല.

ശ്രീനിവാസന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും ആരാധകർക്കും ഉള്ള ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img