02:07am 15 May 2025
NEWS
ഡോ എം ജി എസ് നാരായണൻ്റെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു
26/04/2025  01:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡോ  എം ജി എസ് നാരായണൻ്റെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

പ്രശസ്ത ചരിത്രകാരനും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെ മുൻ അധ്യക്ഷനും കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മുൻ തലവനുമായ ഡോ. എം.ജി.എസ്. നാരായണന് ആദരാഞ്ജലികൾ.

പൊന്നാനിയുടെ മണ്ണിൽ ജനിച്ച് കേരളത്തിൻ്റെ ചരിത്ര ഗവേഷണത്തിന് അതുല്യമായ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

തൻ്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന അദ്ദേഹത്തിൻ്റെ ശൈലി എന്നും ശ്രദ്ധേയമായിരുന്നു.

ഡോ. എം.ജി.എസ്. നാരായണൻ്റെ വിയോഗത്തിൽ എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു. 
 കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img