08:05pm 09 November 2026
NEWS
തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
06/06/2025  07:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.

മുൻ കെ.പി.സി.സി. പ്രസിഡണ്ടും രാജ്യസഭാംഗവും നിയമസഭാംഗവുമായിരുന്ന  തെന്നല ബാലകൃഷ്ണ പിള്ള നമ്മളെ വിട്ടുപിരിഞ്ഞിരിക്കുകയാണ്.അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.

അഞ്ചും ഏഴും കേരള നിയമസഭകളിൽ അടൂരിൽ നിന്ന് എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച് സഭയെ സജീവമാക്കി.

ദീർഘകാലം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന  തെന്നല ബാലകൃഷ്ണ പിള്ള, രണ്ട് തവണ രാജ്യസഭാ അംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ അംഗം, ഡി.സി.സി. കൊല്ലം പ്രസിഡന്റ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img