07:25pm 09 November 2026
NEWS
കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് മന്ത്രിയാക്കുമെന്ന ഉറപ്പിൽ
24/05/2025  04:53 PM IST
nila
കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് മന്ത്രിയാക്കുമെന്ന ഉറപ്പിൽ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ മന്ത്രിയാക്കാമെന്ന ധാരണയിലാണ് താൻ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞതെന്ന് കെ സുധാകരൻ‌. പാർട്ടിയിലും അർഹമായ പദവി ഹൈക്കമാൻഡ് ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർട്ടിയും സംസ്ഥാന സർക്കാരിലും നിർണായക പദവികൾ തനിക്ക് ഹൈക്കമാൻഡ് ഉറപ്പു നൽകിയിട്ടുണ്ടെന്ന് കെ സുധാകരൻ വെളിപ്പെടുത്തിയത്. 

കെ സി വേണു​ഗോപാലാണ് തന്നോട് കെപിസിസി പ്രസിഡന്റ് പദവി ഒഴിയാൻ ആവശ്യപ്പെട്ടതെന്നാണ് കെ സുധാകരൻ വെളിപ്പെടുത്തിയത്.  മറ്റു പല സ്ഥാനങ്ങളും നൽകാമെന്നും പ്രത്യേക ഇളവ് നൽകി നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകുമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ സർക്കാരിന്റെ ഭാ​ഗമാക്കാമെന്നും കെ സി വേണു​ഗോപാൽ പറഞ്ഞെന്നും കെ സുധാകരൻ അഭിമുഖത്തിൽ വ്യക്തമാക്കി. ബെൽഗാവി സമ്മേളനത്തിനു ശേഷം ആറു സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാർ മാറിയ സാഹചര്യത്തിലാണ് കേര‌ളത്തിലും നേതൃമാറ്റത്തിന് ഹൈക്കമാൻഡ് നിർദ്ദേശിച്ചതെന്നാണ് കെ സുധാകരന്റെ വെളിപ്പെടുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img