01:52am 13 November 2026
NEWS
നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗിൽ അപ്രതീക്ഷിത മാറ്റങ്ങൾക്ക് സാധ്യത
16/03/2026  04:08 PM IST
nila
നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗിൽ അപ്രതീക്ഷിത മാറ്റങ്ങൾക്ക് സാധ്യത

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥി നിർണയത്തിൽ മുസ്ലിം ലീഗിൽ അപ്രതീക്ഷിത മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അങ്ങനെ സംഭവിച്ചാൽ കെ.എം. ഷാജിയെ വേങ്ങരയിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും ശക്തമാകുന്നു. കാസർകോട് മേഖലയിലെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിലേക്ക് പരിഗണിക്കുന്നത്.

കെ.എം. ഷാജിക്ക് സുരക്ഷിതമായ ഒരു സീറ്റ് നൽകണമെന്നതാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങളുടെ നിലപാട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിനായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് പുരോഗമിക്കുകയാണ്.

കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ കൈവരിച്ച ധാരണകൾ പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തിൽ വിശദീകരിച്ചു. ചർച്ചകൾ പൂർത്തിയായതായി അദ്ദേഹം മാധ്യമങ്ങളോടും അറിയിച്ചു. സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരെക്കുറിച്ച് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങൾ നേതാക്കളിൽ നിന്ന് വ്യക്തിപരമായി അഭിപ്രായം ശേഖരിക്കുന്നതും തുടരുകയാണ്.

ഇതിനിടെ, മത്സരിക്കാനില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താൽപര്യമെന്നും പി.എം.എ. സലാം വ്യക്തമാക്കിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്ന സാഹചര്യം ഉണ്ടായാൽ കെ.എം. ഷാജി വേങ്ങരയിൽ മത്സരിക്കാനാണ് സാധ്യത. ഇന്നത്തെ ചർച്ചകൾക്ക് ശേഷം നാളെ പാണക്കാട് വച്ച് സാദിഖ് അലി തങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണു സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img