
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിൽ ഏപ്രിൽ മൂന്നാം വാരത്തിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചനകൾ.
കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ മാസത്തിലെ വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ മൂന്നാം വാരത്തിലാകും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക.
ഫലപ്രഖ്യാപനംമേയ് ആദ്യ വാരത്തോടെ അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്.
പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മേയ് 7-ന് അവസാനിക്കുന്നതിനാൽ ഏപ്രിൽ മാസത്തോടെ അവിടെ പോളിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. തമിഴ്നാട്, പുതുച്ചേരി, അസം എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി തന്നെ വോട്ടെടുപ്പ് നടന്നേക്കും. ബംഗാളിലും അസമിലും ഇത്തവണ വോട്ടിംഗ് ഘട്ടങ്ങൾ കുറയാൻ സാധ്യതയുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽക്കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലും അസമിലും വിവിധ വികസന പദ്ധതികളുടെ പ്രഖ്യാപനവും റാലികളും ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യം ഔദ്യോഗികമായി തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും.











