05:22pm 10 November 2026
NEWS

കേരളത്തിലെ 25 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി തീരുമാനിച്ചെന്ന് റിപ്പോർട്ട്

27/07/2025  03:49 PM IST
nila
 കേരളത്തിലെ 25 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി തീരുമാനിച്ചെന്ന് റിപ്പോർട്ട്

2026ൽ നടക്കാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളുടെ സാധ്യത പട്ടിക ചർച്ചയാകുന്നു. ഒരു വാർത്താ ചാനലാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി തീരുമാനിച്ചെന്നും ഇനിയും 25 മണ്ഡലങ്ങളിൽ കൂടി ഉടൻ സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നുമാണ് വാർത്താ ചാനലായ റിപ്പോർട്ടർ പുറത്തുവിട്ട വാർത്തയിൽ പറയുന്നത്. സ്ഥാനാർത്ഥികൾക്ക് മണ്ഡലത്തിൽ പ്രവർത്തനം ആരംഭിക്കാനാണ് വളരെ നേരത്തേ തന്നെ സഥാനാർത്ഥികളെ തീരുമാനിച്ചതെന്നും വാർത്തയിൽ പറയുന്നു. 

ബിജെപി വിജയ സാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേക്കും മണ്ഡലത്തിലെ വോട്ടർമാരുമായി പരിചിതരകാനാണത്രെ ഇത്ര മുൻകൂട്ടിയുള്ള സ്ഥാനാർത്ഥി നിർണയം. 

ചാനൽ പുറത്തുവിട്ട സാധ്യത പട്ടിക ഇങ്ങനെ: 

നേമം - രാജീവ് ചന്ദ്രശേഖർ
വട്ടിയൂർക്കാവ് - പത്മജ വേണുഗോപാൽ
കഴക്കൂട്ടം - വി മുരളീധരൻ
ആറ്റിങ്ങൽ - പി സുധീർ
കാട്ടാക്കട - പി കെ കൃഷ്ണദാസ്
കോവളം - എസ് സുരേഷ്
തൃശ്ശൂർ - എം.ടി രമേശ്
നാട്ടിക - രേണു സുരേഷ്
മണലൂർ - എ.എൻ രാധാകൃഷ്ണൻ
പുതുക്കാട് - ശോഭ സുരേന്ദ്രൻ / പി.അനീഷ്
ഒല്ലൂർ - ബി.ഗോപാലകൃഷ്ണൻ
തിരു.സെൻട്രൽ - ജി .കൃഷ്ണകുമാർ
കോന്നി - കെ സുരേന്ദ്രൻ
ആറൻമുള - കുമ്മനം രാജശേഖരൻ
തിരുവല്ല - അനൂപ് ആന്റണി
പൂഞ്ഞാർ - ഷോൺ ജോർജ്
കായംകുളം - ശോഭ സുരേന്ദ്രൻ
അമ്പലപ്പുഴ - സന്ദീപ് വചസ്പതി
ചെങ്ങന്നൂർ - മനു പ്രസാദ്
തൃപ്പൂണിത്തുറ - പി. ശ്യാംരാജ്
പാലക്കാട് - പ്രശാന്ത് ശിവൻ
മലമ്പുഴ- സി കൃഷ്ണകുമാർ
മഞ്ചേശ്വരം - എം എൽ അശ്വനി
ഷൊർണ്ണൂർ - ശങ്കു ടി ദാസ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img