10:04am 06 May 2026
NEWS
നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം കേരളത്തിന്റെ മതനിരപേക്ഷ ജാഗ്രതയ്ക്കുള്ള അംഗീകാരം : പ്രവാസി വെൽഫെയർ
05/05/2026  01:15 PM IST
nila
നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം കേരളത്തിന്റെ മതനിരപേക്ഷ ജാഗ്രതയ്ക്കുള്ള അംഗീകാരം : പ്രവാസി വെൽഫെയർ

 

ദോഹ:കേരളത്തിന്റെ മതനിരപേക്ഷതയുടെ ജാഗ്രതയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് വിജയം. കുറച്ചുനാളുകളായി കേരളം കാത്തുസൂക്ഷിക്കുന്ന മതനിരപേക്ഷ ജനാധിപത്യബോധത്തിന് തുരങ്കം വെക്കുന്ന സ്വഭാവത്തിലുള്ള സാമൂഹിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന ദുഷ്ടശക്തികളെ പാഠം പഠിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇത്. അടിക്കടി സമൂഹത്തിൽ ചിദ്രതയുണ്ടാക്കുന്ന വർഗീയ പരാമർശങ്ങളും നടത്തുകയും പ്രസ്താവനകളും ഇറക്കുകയും ചെയ്യുന്ന, സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്ന ഭരണകൂട നിലപാടിനുള്ള കനത്ത തിരിച്ചടിയുമാണ് ഈ ഫലം. ഇടതുപക്ഷം അതിന്റെ ദൗത്യം മറക്കുകയും പലപ്പോഴും സംഘപരിവാർ അജണ്ടകൾക്ക് വിധേയരാവുന്ന രീതിയിൽ കേരളത്തിന്റെ സാമൂഹിക സൗഹാർദ്ദം തകർക്കുന്നതിനും കുടപിടിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായിട്ടാണ് മൂന്ന് സീറ്റുകളിൽ സംഘപരിവാർ വിജയിച്ചത്. ഇക്കാര്യത്തിൽ അതീവ ജാഗ്രത സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.
കഴിഞ്ഞ 10 വർഷം കേരളത്തിലെ ഭരണം അമ്പേ പരാജയമായിരുന്നു. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ സർക്കാർ ജനങ്ങൾക്ക് ഒപ്പമുണ്ടായിരുന്നില്ല. ഇതിന്റെ തെളിവാണ് മന്ത്രിമാരുടെ കൂട്ടത്തോൽവി.
അധികാരത്തിലെത്തുന്ന യുഡിഎഫിന് ജനങ്ങൾ അർപ്പിച്ച വിശ്വാസം പരിരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിന് ഏറ്റിട്ടുള്ള പരിക്കുകൾ പരിഹരിക്കുക എന്നതാണ് അതിൽ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം. അതോടൊപ്പം പാർശ്വവൽക്കരിക്കപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്ത സാധാരണക്കാർക്ക് നീതി നടപ്പിലാക്കാനും അവകാശങ്ങൾ നേടിക്കൊടുക്കാനും സർക്കാരിന് ബാധ്യതയുണ്ടാകും. ഇക്കാര്യത്തിൽ വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ ശ്രദ്ധ പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി 
പ്രവാസി വെൽഫെയർപ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img