05:31pm 27 April 2026
NEWS
നിയമസഭാ ദിനാഘോഷം: സ്പീക്കർ പുഷ്പാർച്ചന നടത്തി
27/04/2026  12:55 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നിയമസഭാ ദിനാഘോഷം: സ്പീക്കർ പുഷ്പാർച്ചന നടത്തി

 

നിയമസഭാ ദിനമായ ഇന്ന് (ഏപ്രിൽ 27) രാവിലെ 10.00 മണിക്ക്, നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിയമസഭാ സമുച്ചയത്തിൽ വാച്ച് ആൻഡ് വാർഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് മഹാരഥന്മാരുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി.

നിയമസഭാ ദിനാഘോഷങ്ങളുടെ ഭാഗമായി മെയ് 3 വരെ പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരവും നിയമസഭാ മ്യൂസിയവും സന്ദർശിക്കാനാവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ദിവസേന രാവിലെ 10.30 മുതൽ രാത്രി 8.00 വരെയും, പൊതു അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 8.00 വരെയും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

ഇതോടൊപ്പം, ആഘോഷങ്ങളുടെ ഭാഗമായി ഈ ദിവസങ്ങളിൽ രാത്രിയിൽ നിയമസഭാ മന്ദിരം ദീപാലങ്കാരത്തോടെ സുന്ദരമായി അലങ്കരിക്കപ്പെടുന്നതുമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img