03:51am 08 November 2026
NEWS
കൊച്ചിയില്‍ ഹെറോയിനുമായി ആസ്സാം സ്വദേശി പിടിയില്‍
04/04/2025  08:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയില്‍ ഹെറോയിനുമായി ആസ്സാം സ്വദേശി പിടിയില്‍

കൊച്ചി : കൊച്ചിയില്‍ 9.74 ഗ്രാം ഹെറോയിനുമായി ആസ്സാം സ്വദേശി പിടിയില്‍. ഇരുപത്തിരണ്ടുകാരനായ ഇസദുല്‍ഹക്ക് എന്ന ആളാണ് പിടിയിലായത്. കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതി ജിജി ഐപിഎസ്, ജൂവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ.എ.അബ്ദുള്‍സലാമിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സഫ് ടീം എറണാകുളം എസ്ആര്‍എം ടാഗോര്‍ ലൈനിന് സമീപം നടത്തിയ പരിശോധനയിലാണ് 9.74 ഗ്രാം ഹെറോയിനുമായി പ്രതിയെ  പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഹെറോയിന്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഇസദുല്‍ ഹക്ക്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img