
മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിനോദിൻ്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 9 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശിയെ അറസ്റ്റ് ചെയതു. ആസാം സംസ്ഥനത്ത് നൗഗോൺ ജില്ലയിലുള്ള ഷെരിഫുൾ ഇസ്ലാം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഷെരിഫുൾ ഇസ്ലാം 6 വർഷമായി പെരുമ്പാവൂരിൽ താമസിക്കുന്നു . ഇയാൾ മറ്റ് സംസ്ഥാനത്തു നിന്ന് ഹെറോയിൻ കേരളത്തിൽ എത്തിച്ച് ചെറിയ ഡപ്പികളിലാക്കി പെരുമ്പാവൂർ ടൗണിൽ മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഒരു ഡപ്പി 700 രൂപ നിരക്കിലാണ് ഇയാൾ വിൽക്കുന്നത്. പ്രതിയിൽ നിന്ന് പിടിച്ചടുത്ത ഹെറോയിന് വിപണിയിൽ ഏകതദ്ദേശം 55000/- രൂപ വിലയുണ്ട്. ഇയാൾക്ക് പെരുമ്പാവൂർ പോലിസ് സ്റ്റേഷനിൽ മോഷണ കേസിലെ പ്രതിയാണ്. കഴിഞ്ഞ മാസമാണ് ജയിൽ നിന്ന് ഇറങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.പി തങ്കച്ചൻ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സാബു വർഗ്ഗീസ്, പ്രിവൻ്റീവ് ഓഫിസർ അയൂബ് വി ഇ, പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ്) ജസ്റ്റിൻ ചർച്ചിൽ, ഗോപാലകൃഷ്ണൻ ടി എൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ഷിവിൻ പി പി, ജിഷ്ണു എ, വിഷ്ണു എസ് ബാബു, എബിൻ പി പൗലോസ്, വനിത സിവിൽ എക്സൈസ് ഓഫിസർ സുഗത ബീവി പി എച്ച്, ശ്രീലക്ഷ്മി വിമൽ, എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവർ പങ്കെടുത്തു.
മയക്കുമരുന്നിനെതിരെ കൂടുതൽ നടപടികളുമായി പെരുമ്പാവൂർ റേഞ്ച് മുന്നോട്ടുപോകും. സ്കൂളുകളും കോളേജുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചുള്ള വ്യാപകപരിശോധന തുടരും. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റേഞ്ച് ഇൻസ്പെക്ടർ വിനോദ് പറഞ്ഞു











