08:09am 29 April 2026
NEWS
വിവാഹ മോചനത്തിന് പിന്നാലെ പാലിൽ കുളിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുവാവ്
13/07/2025  04:36 PM IST
nila
 വിവാഹ മോചനത്തിന് പിന്നാലെ പാലിൽ കുളിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുവാവ്

വിവാഹ മോചനത്തിന് പിന്നാലെ പാലിൽ കുളിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുവാവ്. ലോവർ അസമിലെ നൽബാരി സ്വദേശി മാനിക് അലിയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. വിവാഹമോചനം നേടിയതിന് പിന്നാലെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനായാണ് മാനിക് അലി പാലിൽ കുളിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. 

മാനിക് അലിയുടെ ഭാര്യക്ക് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നു. ഒന്നിലേറെ തവണ യുവതി കാമുകനുമൊത്ത് ഒളിച്ചോടുകയും ചെയ്തിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി താൻ ഇതൊന്നും പുറത്തു പറഞ്ഞിരുന്നില്ലെന്നും മാനിക് അലി പറയുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി അറിയിച്ചതോടെയാണ് താൻ സ്വാതന്ത്ര്യം ആഘോഷിക്കാൻ പാലിൽ കുളിക്കുന്നതെന്നും മാനിക് അലി വീഡിയോയിൽ പറയുന്നു.നാലു ബക്കറ്റ് പാലാണ് ഇതിനായി മാനിക് അലി ഉപയോ​​ഗിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img