02:11pm 11 November 2026
NEWS

മുൻ കേന്ദ്രമന്ത്രി ഉൾപ്പെടെ 17 നേതാക്കൾ ബിജെപി വിട്ടു

10/10/2025  07:48 AM IST
nila
 മുൻ കേന്ദ്രമന്ത്രി ഉൾപ്പെടെ 17 നേതാക്കൾ ബിജെപി വിട്ടു

അസമിൽ ബിജെപി നേതാക്കളുടെ കൂട്ടരാജി. മുൻ കേന്ദ്രസഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേരാണ് ബിജെപി വിട്ടത്.
അസം ജനതയ്ക്കുനൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ചാണ് നേതാക്കളുടെ രാജി. ബംഗ്ളാദേശികളെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കാൻ അനുവദിച്ച് തദ്ദേശീയരെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു. 

1999 മുതൽ 2019 വരെ നാലുതവണ ലോക്സഭാം​ഗമായിരുന്നു ​ഗൊഹെയ്ൻ. നാഗോൺ പാർലമെന്ററി മണ്ഡലത്തെ പ്രതിനിധാനംചെയ്ത അദ്ദേഹം, 2016 മുതൽ 2019 വരെ കേന്ദ്ര റെയിൽവേ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img