10:13pm 11 November 2026
NEWS
കുട്ടികൾക്കായി 'ആസ്പയർ സമ്മർ ക്യാമ്പ്': രജിസ്ട്രേഷൻ ആരംഭിച്ചു
16/06/2026  01:54 PM IST
nila
കുട്ടികൾക്കായി ആസ്പയർ സമ്മർ ക്യാമ്പ്: രജിസ്ട്രേഷൻ ആരംഭിച്ചു

 


​ദോഹ: കുട്ടികൾക്കായി ആസ്പയർ സോൺ ഫൗണ്ടേഷൻ (AZF) വർഷം തോറും സംഘടിപ്പിക്കുന്ന ജനപ്രിയ വാർഷിക പരിപാടിയായ 'സമ്മർ ക്യാമ്പ് 2026'-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2017-ൽ ആരംഭിച്ചതു മുതൽ കായികം, വിദ്യാഭ്യാസം, വിനോദം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് കുട്ടികളുടെ സർഗ്ഗാത്മകത വളർത്തുന്ന മികച്ചൊരു പ്ലാറ്റ്‌ഫോമായി ഈ ക്യാമ്പ് മാറിയിട്ടുണ്ട്. 6 മുതൽ 14 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.ജൂലൈ 5 മുതൽ 30 വരെ രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയാണ് സമയക്രമം 
.ആൺകുട്ടികൾക്ക് 'ആസ്പയർ ഡോമിലും' പെൺകുട്ടികൾക്ക് 'ലേഡീസ് സ്പോർട്സ് ഹാളിലും' വെച്ചാണ് ആക്ടിവിറ്റികൾ നടക്കുക.
​ഇളമുറക്കാരിൽ കായിക സംസ്കാരവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര നിലവാരമുള്ള തങ്ങളുടെ സൗകര്യങ്ങൾ കുട്ടികൾക്കായി തുറന്നുനൽകുന്നതെന്ന് ഇവന്റ്സ് ആൻഡ് വെന്യൂസ് ഡയറക്ടർ അഹമ്മദ് മുഹമ്മദ് അൽ ഹസ്സൻ പറഞ്ഞു. ആരോഗ്യകരവും സജീവവുമായ ഒരു തലമുറയെ വാർത്തെടുക്കാൻ ഈ ക്യാമ്പ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​ആൺകുട്ടികൾക്ക്: ഷൂട്ടിംഗ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, വോളിബോൾ, ഇ-സ്പോർട്സ്/ഗെയിമിംഗ്, നീന്തൽ, മാർഷ്യൽ ആർട്സ്, ഫിറ്റ്നസ് സെഷനുകൾ.
പെൺകുട്ടികൾക്ക്: ഷൂട്ടിംഗ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്, നീന്തൽ, ഇ-സ്പോർട്സ്/ഗെയിമിംഗ്, ബാസ്കറ്റ്ബോൾ, വോളിബോൾ, ഫിറ്റ്നസ് പ്രോഗ്രാമുകൾ.
​ഇവയ്ക്ക് പുറമേ, എല്ലാ ചൊവ്വാഴ്ചകളിലും ഔഖാഫ് മന്ത്രാലയം, ഖത്തർ റെഡ് ക്രസന്റ്, ട്രാഫിക് ഡയറക്ടറേറ്റ്, ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ എന്നിവയുമായി സഹകരിച്ച് പ്രത്യേക വിദ്യാഭ്യാസ-ബോധവൽക്കരണ പരിപാടികൾ ഉണ്ടായിരിക്കും. വ്യാഴാഴ്ചകളിൽ ദോഹയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകളും (വിനോദയാത്രകൾ) സംഘടിപ്പിക്കും. ജൂലൈ 30-ന് സമാപന ചടങ്ങോടെ ക്യാമ്പ് അവസാനിക്കും.
​'ജെറ്റൂർ' (Jetour) മുഖ്യ സ്പോൺസറാകുന്ന ഈ വർഷത്തെ ക്യാമ്പിൽ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ, കമ്യൂണിക്കേഷൻ, ബലദ്ന, മൈദാൻ അൽ ഹദഫ് ഷൂട്ടിംഗ് റേഞ്ച് എന്നിവർ വിവിധ മേഖലകളിൽ പങ്കാളികളാണ്.താത്പര്യമുള്ള രക്ഷിതാക്കൾക്ക് ആസ്പയർ സോൺ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി (www.aspirezone.qa) കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ജൂൺ 12 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സീറ്റുകൾ പരിമിതമായതിനാൽ ഒഴിഞ്ഞ കിടക്കുന്ന സീറ്റുകളുടെ ലഭ്യതയനുസരിച്ച് ആദ്യം വരുന്നവർക്ക് മുൻഗണന എന്ന ക്രമത്തിലായിരിക്കും പ്രവേശനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img