11:35am 21 September 2026
NEWS
'അസ്മഖ്‌ കി മുഹബത്ത്‌' ആസ്വാദ്യമാക്കി സൗഹൃദകൂട്ടായ്മ
13/02/2025  11:41 PM IST
അസ്മഖ്‌ കി മുഹബത്ത്‌ ആസ്വാദ്യമാക്കി സൗഹൃദകൂട്ടായ്മ

ദോഹ: ഖത്തറിലെ ആറങ്ങോട്‌ സംയുക്ത മഹല്ല് അസോസിയേഷൻ ഷഹാനിയയിലെ ഫാമിലി പാർക്ക്‌ റിസോർട്ടിൽ സംഘടിപ്പിച്ച ശൈത്യകാല ക്യാമ്പ്‌,"അസ്മഖ്‌ കി മുഹബത്ത്", ആസ്വാദനത്തിന്റെയും ഒത്തുകൂടലിന്റെയും സംഗമമായി.കളിയും ചിരിയും കലാ കായിക വിനോദങ്ങളുമായി വിന്റർ ക്യാമ്പ്‌ പുലരുവോളം സജീവമാക്കി സൗഹൃദ സംഘം. സ്ത്രീകളും കുട്ടികളുമടക്കം കുടുംബമായും അല്ലാതെയും 300 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.

പരിപാടിയുടെ രെജിസ്ട്രേഷൻ അഷ്‌റഫ് വടകര കഥാകൃത്ത് കെ പി അബൂബക്കർ കുറുമ്പയിലിനു  കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.മറ്റൊരു ആകർഷണമായ തട്ടുകട ശരീഫ് മേമുണ്ടയും  ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കും മുതിർന്നവർക്കും ആനന്ദകരവും ആസ്വാദ്യകരവുമായ നിരവധി പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു പരിപാടി . മർഹൂം കായോറ അബ്ദുറഹിമാൻ ഹാജി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള വടം വലി മത്സരമായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണവും ആവേശവും .അതിൽ കുട്ടോത്ത് മഹല്ല് ഒന്നാം സ്ഥാനം കരസ്ഥമാക്കി.രണ്ടാം സ്ഥാനം നേടി മർഹൂം അമ്പലപ്പറമ്പത്ത് പർവീസ് മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കിയത് മാക്കൂൽ മഹല്ല് ടീം ആണ് .വാശിയേറിയ മത്സരത്തിൽ മറ്റെല്ലാ ടീമുകളും ശക്തമായി തന്നെ പോരാടി. പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഒരാൾക്ക് ഫരീദ ജ്വല്ലറി നൽകുന്ന ഫ്ലൈറ്റ് ടിക്കറ്റ് ഷാനവാസ് കുട്ടോത്ത്‌ കരസ്ഥമാക്കി .മറ്റു കലാകായിക മത്സരങ്ങളുടെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് ഫോക്കസ് മെഡിക്കൽസ് ആണ്. 
അബ്ദുറഊഫ് കൊണ്ടോട്ടി(സാമൂഹ്യ പ്രവർത്തകൻ),നാസർ നീലിമ,പി വി നാസർ,സൽമാൻ മുണ്ടിയാട്ട് ,ജാഷിർമാക്കനാരി, അബ്ദുൽഖയ്യൂം തോടനൂർ, എന്നിവർ പരിപാടിയിൽ അതിഥികളായെത്തി.അസ്മഖ്‌ ഭാരവാഹികളായ ആർ എം കുഞ്ഞമ്മദ്, സമീർ വി ഇ .കെ, റാഷിദ് മേമുണ്ട, ദർവീശ് കുട്ടോത്ത്, ഫസൽ എൻ.എം. മിറാഷ് ,ഷബീബ്,  പ്രോഗ്രാം കമ്മറ്റി ചെയർമാൻ റഫീഖ് കോടേരി ,കൺവീനർ നജീബ് അടിക്കൂൽ, അൻവർ മാനാരി,റിയാസ് കുറുമ്പയിൽ,നസീം,ഷംസീർ കെ കെ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img