05:00pm 17 April 2026
NEWS
ടേസ്റ്റ് ഓഫ് ഇന്ത്യ അവാർഡിൽ ആസിഫി ബിരിയാണിക്ക് നേട്ടം
16/04/2026  03:36 PM IST
nila
ടേസ്റ്റ് ഓഫ് ഇന്ത്യ അവാർഡിൽ ആസിഫി ബിരിയാണിക്ക് നേട്ടം

തിരുവനന്തപുരം: ടേസ്റ്റ് ഓഫ് ഇന്ത്യ അവാർഡ്സ് 2026 (സീസൺ 2)ൽ തിരുവനന്തപുരം വിഭാഗത്തിലെ മികച്ച ബിരിയാണിക്കുള്ള പുരസ്കാരം ആസിഫി ബിരിയാണിക്ക് ലഭിച്ചു.

ബെംഗളൂരുവിലെ ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത പാചക വിദഗ്ധനും മാസ്റ്റർ ഷെഫുമായ സഞ്ജീവ് കപൂർ, ആസിഫി ബിരിയാണി മാനേജിംഗ് ഡയറക്ടർ സി.വൈ. ആസിഫിന് പുരസ്കാരം സമ്മാനിച്ചു.

കഴിഞ്ഞ ഏഴ് വർഷമായി തിരുവനന്തപുരത്ത് പ്രവർത്തിച്ച് വരുന്ന ആസിഫി ബിരിയാണി, പരമ്പരാഗത രുചിയും മികച്ച ഗുണമേന്മയും ഉറപ്പാക്കി ഉപഭോക്താക്കളുടെ വിശ്വാസം നേടിയ സ്ഥാപനമാണ്.

ഈ നേട്ടത്തിന് പിന്തുണ നൽകിയ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും സ്ഥാപനം നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img