08:02pm 19 September 2026
NEWS
ഏഷ്യൻ ഗെയിംസ്: ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് ടോർച്ച് റിലേയിൽ പങ്കാളിയായി
19/09/2026  11:14 AM IST
nila
ഏഷ്യൻ ഗെയിംസ്: ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് ടോർച്ച് റിലേയിൽ പങ്കാളിയായി

 


​നാഗോയ: ജപ്പാനിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള ടോർച്ച് റിലേയുടെ അവസാന ഘട്ടത്തിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽ ഥാനി പങ്കെടുത്തു. നാഗോയയിലെ ഹിസായ ഒഡോറി പാർക്കിൽ നടന്ന പ്രയാണത്തിലാണ് അദ്ദേഹം ദീപശിഖ ഏന്തിയത്. ഏഷ്യൻ ഒളിമ്പിക് കൗൺസിൽ ഭാരവാഹികളും പ്രമുഖ കായിക താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. 45 രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും.
​ലളിതവും ചെലവുകുറഞ്ഞതുമായ താമസസൗകര്യം: നാഗോയ മാതൃക
​ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന താരങ്ങൾക്കായി പരമ്പരാഗത രീതിയിലുള്ള 'സ്പോർട്സ് വില്ലേജിന്' പകരം ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ താമസ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.
നാലായിരത്തോളം അത്‌ലറ്റുകൾക്കും ഒഫീഷ്യലുകൾക്കുമായി 'കോസ്റ്റ സെറീന' (Costa Serena) എന്ന വലിയ ക്രൂയിസ് ഷിപ്പിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ജപ്പാനിൽ ഒരു അന്താരാഷ്ട്ര കായികമേളയ്ക്ക് ക്രൂയിസ് ഷിപ്പ് ഉപയോഗിക്കുന്നത് ഇതാദ്യമാണ്.നാഗോയ ഹാർബർ പാർക്കിൽ രണ്ടായിരം പേർക്ക് താമസിക്കാവുന്ന താൽക്കാലിക തടി വീടുകൾ നിർമ്മിച്ചു. ഗെയിംസിന് ശേഷം ഇവ അടിയന്തര ദുരന്ത നിവാരണ ആവശ്യങ്ങൾക്കായി പുനരുപയോഗിക്കും.
ഇതിന് പുറമെ നാഗോയയിലെയും സമീപ നഗരങ്ങളിലെയും പ്രമുഖ ഹോട്ടലുകളും കായികതാരങ്ങൾക്കായി നിശ്ചയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img