NEWS
ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന വത്സല ചെരിഞ്ഞു.
09/07/2025 04:11 PM IST
സണ്ണി ലുക്കോസ്

ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന.പന്ന ടൈഗര്‍ റിസര്‍വിലാണ് ആന ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്‌ക്കെത്തിയത്. നിലമ്ബൂരിലാണ് വത്സലയുടെ ജനനം. ആദ്യ കാലങ്ങളില്‍ തടി പിടിക്കാനാണ് ഉപയോഗിച്ചിരുന്നത്.
പന്നയിലെ ഏറ്റവും പ്രായം കൂടിയ ആനയാണ് വനം ജീവനക്കാരുടേയും വന്യജീവി സ്നേഹികളുടേയും ഇടയില്‍ 'ഡാഡി മാ' എന്നും 'നാനി മാ' എന്നും വിളിപ്പേരുണ്ടായിരുന്ന വത്സല. വത്സലയ്ക്ക് 100ന് മുകളില്‍ പ്രായമുണ്ടായിരുന്നു. 1971ല്‍ മധ്യപ്രദേശിലെ ഹോഷംഗാബാദിലേയ്ക്ക് കൊണ്ടു വരികയും പിന്നീട് 1993ല്‍ പന്ന ടൈഗര്‍ റിസര്‍വിലേയ്ക്ക് മാറ്റുകയുമായിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











