
ഭര്‍ത്താവ് കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും മന്ത്രിയോട് ശത്രുതയുള്ളതായി അറിയില്ലെന്നും ഭാര്യ പറഞ്ഞു
ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസിന് വെടിയേറ്റ സംഭവത്തില്‍ പ്രതികരണവുമായി വെടിയുതിർത്ത എഎസ്ഐ യുടെ ഭാര്യ. അസി. സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ദാസാണ് മന്ത്രിയെ വെട് വെച്ചത്. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് ഭാര്യ പറയുന്നത്.
ഭര്‍ത്താവ് കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും മന്ത്രിയോട് ശത്രുതയുള്ളതായി അറിയില്ലെന്നും ഭാര്യ പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ മന്ത്രിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്
ബ്രജ്‌രാജ്നഗറിലെ ഗാന്ധി ചൗക്കിൽ ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. നെഞ്ചിൽ വെടിയേറ്റ മന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മന്ത്രി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് അടുത്ത് നിന്ന അസി. സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ദാസ് വെടിയുതിർക്കുകയായിരുന്നു. സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവെച്ചത്.
Photo Courtesy - google














