08:45pm 29 August 2026
NEWS
കെട്ടിട നിർമാണത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളുമായി 'അഷ്ഗാൽ'; പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ പുതിയ നീക്കം
29/08/2026  10:42 AM IST
nila
കെട്ടിട നിർമാണത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളുമായി അഷ്ഗാൽ; പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ പുതിയ നീക്കം

 

 

​ദോഹ: നിർമാണ മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യകളും വിപ്ലവകരമായ നിർമാണ രീതികളും നടപ്പിലാക്കി ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ 'അഷ്ഗാൽ'. പദ്ധതികളുടെ സ്വഭാവത്തിനും സാങ്കേതിക ആവശ്യങ്ങൾക്കും അനുസൃതമായി സ്റ്റീൽ സ്ട്രക്ചറുകൾ, പ്രീകാസ്റ്റ് കോൺക്രീറ്റ് എന്നിവയാണ് അഷ്ഗാൽ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.
​പദ്ധതി നിർമാണം വേഗത്തിലാക്കാനും ഗുണനിലവാരം ഉയർത്താനും തൊഴിലിടങ്ങളിലെ സുരക്ഷിതത്വവും കാര്യക്ഷമതയും വർധിപ്പിക്കാനും പുതിയ രീതികൾ സഹായിക്കുമെന്ന് അഷ്ഗാൽ വ്യക്തമാക്കി. നിർമാണത്തിനാവശ്യമായ പ്രധാന ഭാഗങ്ങൾ മുൻകൂട്ടി കൃത്യമായ അളവുകളിൽ ഫാക്ടറികളിൽ നിർമിച്ച ശേഷം സൈറ്റിലെത്തിച്ച് കൂട്ടിയോജിപ്പിക്കുന്ന രീതിയാണിത്. ഇത് നിർമാണ സ്ഥലത്തെ സമയം അനാവശ്യമായി നഷ്ടപ്പെടുന്നത് ഒഴിവാക്കാനും മാലിന്യങ്ങൾ കുറയ്ക്കാനും സഹായിക്കും.
​പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃകയിൽ അഷ്ഗാൽ പൂർത്തിയാക്കിയ സ്‌കൂൾ കെട്ടിട നിർമാണ പദ്ധതികളിൽ ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു. ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാക്കാൻ ഇത്തരം ആധുനിക സ്ട്രക്ചറൽ സംവിധാനങ്ങളിലൂടെ സാധിക്കുമെന്നും അഷ്ഗാൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img