NEWS
അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെ പരിസ്ഥിതി സുസ്ഥിരതയ്ക്ക് പുതിയ ചുവടുവെയ്പ്പുമായി അഷ്ഗാൽ
10/11/2025 07:27 PM IST
nila

ദോഹ: ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നു. പുതിയതും പഴയതുമായ വാസസ്ഥലങ്ങളിൽ റോഡുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, സൈക്കിള്‍ പാതകൾ, പാദയാത്ര പാതകൾ തുടങ്ങിയ ഹരിത സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതികൾ പുരോഗമിക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 4,510 ടൺ പഴയ ടയറുകൾ പുനരുപയോഗിച്ച് റോഡ് നിർമ്മാണം, കൂടാതെ 1.4 മില്യൺ ടൺ പഴയ ആസ്ഫാൾട്ട്, 44.3 മില്യൺ ടൺ കെട്ടിട മാലിന്യങ്ങൾ പുനരുപയോഗം ചെയ്തതായി അഷ്ഗാൽ അറിയിച്ചു.
ഇതിലൂടെ 995 കിലോമീറ്റർ സൈക്കിള്‍-പാദയാത്ര പാതകളും 3.63 ലക്ഷം ച.മീ ഹരിതമേഖലകളും സൃഷ്ടിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അഷ്ഗാലിന്റെ ഈ പരിസ്ഥിതി സൗഹൃദ നടപടികൾക്ക് അന്തർദേശീയ അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










