02:32pm 27 October 2026
NEWS
സാൽവ റോഡിലെ ഉം ബാബ് ഇന്റർചേഞ്ച് അറ്റകുറ്റ പണികൾക്കായിഅടച്ചിടുമെന്ന് അഷ്ഗൽ പ്രഖ്യാപിച്ചു
08/05/2025  08:56 PM IST
nila
സാൽവ റോഡിലെ ഉം ബാബ് ഇന്റർചേഞ്ച് അറ്റകുറ്റ പണികൾക്കായിഅടച്ചിടുമെന്ന് അഷ്ഗൽ പ്രഖ്യാപിച്ചു

ദോഹ:അറ്റകുറ്റപ്പണികൾക്കായി സൽവ റോഡിലെ ഉം ബാബ് ഇന്റർചേഞ്ചിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി 'അഷ്ഗാൽ' അറിയിച്ചു.മെയ് 11 ഞായറാഴ്ച മുതൽ ജൂൺ 11 ബുധനാഴ്ച വരെ അടച്ചിടൽ പ്രാബല്യത്തിൽ വരുമെന്നും, പുലർച്ചെ 12 മുതൽ പുലർച്ചെ 5 വരെയാണ്
അടച്ചിടുന്ന തെന്ന് അഷ്ഗാൽ പറഞ്ഞു.
ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സമീപത്തുള്ള ബദൽ വഴികൾ ഉപയോഗിക്കണമെന്നും സുരക്ഷയ്ക്കായി വേഗത പരിധികളും ദിശാസൂചന അടയാളങ്ങളും ശ്രദ്ധാപൂർവ്വം പാലിക്കണമെന്നും അഷ്ഗാൽ റോഡ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img