04:35pm 01 November 2026
NEWS
പഞ്ചവത്സര പദ്ധതി വികസനത്തിനായി 81 ബില്യൺ ഖത്തർ റിയാലിന്റെ പദ്ധതികൾ പ്രഖ്യപിച്ച് അഷ്ഗാൽ
27/07/2025  05:42 PM IST
nila
പഞ്ചവത്സര പദ്ധതി വികസനത്തിനായി 81 ബില്യൺ ഖത്തർ റിയാലിന്റെ പദ്ധതികൾ പ്രഖ്യപിച്ച് അഷ്ഗാൽ

ദോഹ: അടിസ്ഥാന വികസന സൗകര്യ മേഖലയിൽ 81 ബില്യൺ  റിയാലിന്റെ പദ്ധതികൾ പ്രഖ്യപിച്ച് ഖത്തർ. പുതിയ റോഡുകളും, നിലവിലെk റോഡ്കളുടെ വീതി കൂട്ടുന്നതടക്കമുള്ള പശ്ചാത്തല വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)
വിവിധ പദ്ധതികൾ നടപ്പിലാക്കുക.
അടുത്തിടെ സർക്കാർ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണിത്.
സ്കൂളുകൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, മറ്റ് സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇതിനുപുറമെ ഖത്തറിലെ പൗരന്മാർക്ക് നിലവിലുള്ളതും പുതുതായി അനുവദിച്ചതുമായ റസിഡൻഷ്യൽ പ്ലോട്ടുകൾക്കായുള്ള അടിസ്ഥാന വികസനവും ഉൾപ്പെടുന്നു. സമഗ്രവും ശാസ്ത്രീയവുമായ ഓവുചാൽ സൗകര്യവും നടപ്പാക്കും. നഗര പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ രണ്ട് മഴവെള്ള തുരങ്കങ്ങൾ നിർമിക്കും. വടക്കൻ ദോഹ, നഗരത്തിന്റെ തെക്കൻ ഭാഗം എന്നിവിടങ്ങളാണ് ബൃഹത്തായ മഴവെള്ള തുരങ്കങ്ങളുംനിർമ്മിക്കും
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോട് കൂടിയായിരിക്കും വികസന പദ്ധതികൾ നടപ്പാക്കുകയെന്ന്l റോഡ് പ്രോജക്ട്സ് വകുപ്പ് ഡയറക്ടർ സലിം അൽ-ഷാവി അൽ-മാരി ഖത്തർ ടിവിയോട് പറഞ്ഞു. റസിഡൻഷ്യൽ ഏരിയകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യമേഖലയ്ക്ക് നിർണായക പങ്കാളിത്തം വഹിക്കാനാകും. ഇതിനുപുറമെ  വിവിധ മേഖലകളിൽ വിപുലമായ പദ്ധതികൾ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്‌ട്ര നിലവാരത്തിലായിരിക്കും എല്ലാ പദ്ധതികളും. 5,500-ലധികം പേർക്ക് പ്രയോജനപ്പെടുന്ന മൂന്ന് റസിഡൻഷ്യൽ പദ്ധതികൾ ദോഹയുടെ വടക്ക്, പടിഞ്ഞാർ, തെക്കൻ മേഖലകളിലായിരിക്കും നടപ്പാക്കുക. ഓവുചാൽ സംവിധാനങ്ങൾ, മലിനജല ശൃംഖലകൾ, തെരുവ് വിളക്കുകൾ, ജലസേചന, ലാൻഡ്സ്കേപ്പിംഗ് സംവിധാനങ്ങൾ, ജല-വൈദ്യുത ശൃംഖലകൾ, വിവിധ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും പദ്ധതികളിൽ ഉൾപ്പെടും. സ്കൂളുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ചുറ്റുമുള്ള റോഡ് സുരക്ഷ വർധിപ്പിക്കും. ഗുണനിലവാരം, സുരക്ഷ, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിവ ഉറപ്പുവരുത്തും. ഇതിനൊപ്പം പ്രധാന റോഡ് ശൃംഖലകളും തമ്മിലുള്ള ബന്ധം കൂടുതൽ ലഭ്യമാക്കും. വക്ര, അൽ വുകൈർ മാലിന്യ സംസ്കരണ പ്ലാന്റിന്റെ രണ്ടാം ഘട്ടനിർമ്മാണവും ഉടൻ ആരംഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img