07:23pm 12 November 2026
NEWS
അഷ്‌ഗാലിന് പ്രോക്യൂർമെന്റ് എക്‌സലൻസ് അവാർഡ്
26/01/2026  09:09 PM IST
nila
അഷ്‌ഗാലിന് പ്രോക്യൂർമെന്റ് എക്‌സലൻസ് അവാർഡ്

ദോഹ:ഖത്തറിലെ പൊതുപ്രവൃത്തികൾക്കുള്ള അതോറിറ്റിയായ പബ്ലിക് വർക്സ് അതോറിറ്റി (അഷ്‌ഗാൽ)-ക്ക് Chartered Institute of Procurement & Supply (CIPS) നൽകുന്ന പ്രോക്യൂർമെന്റ് എക്‌സലൻസ് അവാർഡ് ലഭിച്ചു.അഷ്‌ഗാലിന്റെ എഞ്ചിനീയറിംഗ് സർവീസസ് വിഭാഗത്തിനാണ് അവാർഡ് ലഭിച്ചത്.
സ്ഥാപനത്തിന്റെ പ്രോക്യൂർമെന്റ് സംവിധാനത്തിൽ കൈവരിച്ച കാര്യക്ഷമത, സുതാര്യത, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര വാങ്ങൽ നയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് അംഗീകാരം.
വിതരണക്കാരുടെ രജിസ്ട്രേഷൻ, പ്രീ-ക്വാളിഫിക്കേഷൻ, ടെൻഡറിംഗ്, കരാർ അനുവദിക്കൽ, മാറ്റം നിയന്ത്രണം, പേയ്‌മെന്റുകൾ, കരാർ സമാപനം, പ്രകടന വിലയിരുത്തൽ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലെയും കാര്യക്ഷമതയും സുതാര്യതയും വിലയിരുത്തിയാണ് അഷ്‌ഗാലിന് ഈ നേട്ടം ലഭിച്ചത്.ലോകത്തിലെ മുൻനിര പ്രോക്യൂർമെന്റ്-സപ്ലൈ ചെയിൻ മാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നായ CIPS നൽകുന്ന ഈ അംഗീകാരം, അഷ്‌ഗാൽ ആഗോള മികച്ച രീതികൾ വിജയകരമായി നടപ്പിലാക്കിയതിന്റെ തെളിവാണെന്ന് അധികൃതർ വ്യക്തമാക്കി.ഈ നേട്ടത്തോടെ പ്രോക്യൂർമെന്റും സപ്ലൈ ചെയിൻ മേഖലയിലും ഉന്നത നിലവാരവും നവീകരണവും കൈവരിച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ നിരയിലേക്ക് അഷ്‌ഗാൽ ഉൾപ്പെടുന്നു.
ചെലവുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും സേവന നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അഷ്‌ഗാലിന്റെ ശ്രമങ്ങൾക്ക് ഇത് കൂടുതൽ ഊർജം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img