
കൊച്ചി : കാലാനുസൃതമായ രീതിയിൽ ഓണറേറിയത്തിൽ വർധനവ്, ജോലിയിൽ സ്ഥിരത തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ആശാ വർക്കർമാർ നടത്തുന്ന സമരം എത്രയും വേഗം ഒത്തുതീർപ്പാൻ സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന് ബിജെ പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് തീർപ്പാക്കേണ്ട സമരം കേന്ദ്ര സർക്കാരിന്റെ മേൽ കെട്ടി വയ്ക്കുവാൻ സി.പി.എംനടത്തുന്ന ശ്രമം അപലനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബി ജെ പി സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ ആശാ വർക്കർ മാർ നടത്തുന്ന ജീവൽ സമരത്തെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത് തൊഴിലാളി വർഗ്ഗ പാർട്ടി എന്നു ഊറ്റം കൊള്ളുന്ന മാർക്സിസ്റ്റ് പാർട്ടിയും അവരുടെ തൊഴിലാളി സംഘടനയായ സി.ഐ.ടി യും ആണെന്നത് വിരോധാഭാസവും ആ സംഘടനകളുടെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി ജില്ലാ ഓഫീസിൽ നടന്ന നേതൃയോഗത്തിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.ശ്രീക്കുട്ടൻ തുണ്ടത്തിൽ, അഡ്വ. രമാദേവി തോട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.










