06:49pm 11 November 2026
NEWS
സെക്രട്ടറിയേറ്റ് പടിക്കലെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ച് ആശ പ്രവർത്തകർ
31/10/2025  10:40 AM IST
nila
സെക്രട്ടറിയേറ്റ് പടിക്കലെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ച് ആശ പ്രവർത്തകർ

സെക്രട്ടറിയേറ്റ് പടിക്കൽ 266 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരം അവസാനിക്കാൻ ആശ പ്രവർത്തകരുടെ തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം കേരളപ്പിറവി ദിനമായ നാളെ നടത്തും. അതേസമയം, ഓണറേറിയം വർധന ആവശ്യപ്പെട്ടുള്ള സമരം തുടരാനാണ് തീരുമാനം. ഇനി സമരം ജില്ലകൾ കേന്ദ്രീകരിച്ച് നടത്താനാണ് സമരസമിതിയുടെ തീരുമാനം. 

സമരങ്ങൾ വഴിയാണ് ആശ പ്രവർത്തകർ എല്ലാ അവകാശങ്ങളും നേടിയെടുത്തതെന്ന് സമരസമിതി നേതാവ് എം. എ. ബിന്ദു പറഞ്ഞു. “സമരത്തെ അപഹസിക്കാൻ ശ്രമിച്ചവർ പലരും ഉണ്ടായിരുന്നു. പക്ഷേ സ്ത്രീകളുടെ ഉറച്ച മുന്നേറ്റമാണ് വിജയത്തിലേക്ക് നയിച്ചത്. പട്ടിണിക്കെതിരായ പോരാട്ടമായിരുന്നു ഇത്. ഇപ്പോൾ സമരത്തിന്റെ രൂപം മാത്രമാണ് മാറുന്നത്. മിനിമം കൂലി ലഭിക്കുംവരെ ഈ പോരാട്ടം തുടരും” - അവർ കൂട്ടിച്ചേർത്തു.

ഓണറേറിയം വർധന സമര നേട്ടമായിട്ടാണ് ആശ പ്രവർത്തകർ കാണുന്നത്. ആശ പ്രവർത്തകരുടെ ഓണറേറിയം 7,000 രൂപയിൽ നിന്ന് 8,000 രൂപയാക്കിയതോടെ സർക്കാർ തങ്ങളുടെ സമരത്തിന് മുന്നിൽ വഴങ്ങിയെന്നാണ് സമരസമിതി വിലയിരുത്തുന്നത്. സർക്കാരിന്റെ തീരുമാനത്തിന് പിന്നിൽ തങ്ങളുടെ ദീർഘകാല പോരാട്ടമാണ് കാരണമെന്നും അവർ ആവർത്തിക്കുന്നു. എന്നാൽ അവരുടെ പ്രധാന ആവശ്യം 21,000 രൂപയാക്കി വർധിപ്പിക്കാനാണ്.

സമരത്തിന്റെ അവസാനഘട്ടത്തിൽ ക്രെഡിറ്റ് നേടാൻ സി.ഐ.ടി.യു അടക്കമുള്ള സംഘടനകളുടെ ശ്രമങ്ങൾക്കിടയിലാണ് സമരസമിതിയുടെ ഈ നിർണ്ണായക നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img