03:10am 09 November 2026
NEWS
മുടി മുറിച്ചും തല മുണ്ഡനം ചെയ്തും ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധിച്ചു..
31/03/2025  12:30 PM IST
News Dusk
മുടി മുറിച്ചും തലമുണ്ഡനം ചെയ്തും ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധിച്ചു


 ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അവഗണിക്കുന്ന സംസ്ഥാന സർക്കാർ സമീപനത്തിനെതിരെ മുടി മുറിച്ച് പ്രതിഷേധിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിത കാല സമരത്തിന്റെ 50-ാം ദിവസമാണ് ഇന്ന്.

ഫെബ്രുവരി 10-ാം തീയതിയാണ്
വിവിധ ആവശ്യങ്ങളുമായി ഒരു കൂട്ടം ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.

കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ രാവിലെ 11-ന് സമരവേദിയില്‍ മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളാകും.

മുടി മുറിക്കല്‍ സമരത്തോടെ ആഗോളതലത്തില്‍ സമരത്തിന് പിന്തുണയേറും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആശമാരുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയറിയിച്ച്‌ നിരവധിപേര്‍ ഇന്ന് സമരപ്പന്തലില്‍ എത്തും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img