12:52am 08 November 2026
NEWS
സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നു മുതൽ ആശ വർക്കർമാരുടെ നിരാഹാര സമരം
20/03/2025  08:19 AM IST
nila
സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നു മുതൽ ആശ വർക്കർമാരുടെ നിരാഹാര സമരം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാരുടെ നിരാഹാര സമരത്തിന് ഇന്ന് തുടക്കമാകും. ഇന്നു രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് നിരാഹാര സമരത്തിലേക്ക് ആശ വർക്കർമാർ കടക്കുന്നത്. 

എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആശ വർക്കർമാർ നിരാ​ഹാര സമരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സമരക്കാരുമായി ആരോഗ്യമന്ത്രി ചർച്ച നടത്തി. എന്നാൽ, ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ആവശ്യം. 

യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാർ  വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img