04:57am 01 May 2026
NEWS
കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കിക്കഴിഞ്ഞെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി
11/03/2025  01:32 PM IST
nila
കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കിക്കഴിഞ്ഞെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിലെ ആശാ വർക്കർമാർക്കുള്ള എല്ലാ കുടിശ്ശികയും നൽകിക്കഴിഞ്ഞെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ.പി. നദ്ദ. ആശാ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി. പി. സന്തോഷ് കുമാർ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

കേരളത്തിലെ ആശാ വർക്കർമാർക്കുള്ള എല്ലാ കുടിശ്ശികയും നൽകിക്കഴിഞ്ഞതാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, പണവിനിയോഗം സംബന്ധിച്ച കണക്കുകൾ കേരളം സമർപ്പിച്ചിട്ടില്ലെന്നും പറഞ്ഞു. ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കാനുള്ള നടപടിയുണ്ടോ എന്നും ഇതിൽ കേരളത്തിന് കുടിശ്ശിക നൽകാനുണ്ടോ എന്നുമായിരുന്നു പി സന്തോഷ് കുമാറിന്റെ ചോ​ദ്യം.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img