NEWS
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് അസദുദ്ദീൻ ഒവൈസി
07/09/2025 01:03 PM IST
nila

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയെ പിന്തുണയക്കുമെന്ന് ഹൈദരാബാദ് എം പിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി. എക്സിലൂടെയാണ് പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്ന് ഒവൈസി വ്യക്തമാക്കിയത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായ ബി സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയുടെ ഓഫീസ് അഭ്യർത്ഥിച്ചതായും ഒവൈസി വ്യക്തമാക്കി.
'തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച് സംസാരിച്ചിരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചു. ഹൈദരാബാദുകാരനും ബഹുമാന്യ നിയമവിദഗ്ധനുമായ ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് എഐഎംഐഎം പിന്തുണ നൽകും. ജസ്റ്റിസ് റെഡ്ഡിയോട് സംസാരിച്ചിരുന്നു. അദ്ദേഹത്തെ ആശംസകൾ അറിയിച്ചിട്ടുണ്ട്' - അസദുദ്ദീൻ ഒവൈസി എക്സിൽ കുറിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











