07:15pm 25 May 2026
NEWS
‘അമ്മ’ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് പ്രസിഡന്റായ താന്‍ അറിയുന്നില്ല : ശ്വേതാ മേനോൻ
25/05/2026  10:46 AM IST
Cinema desk
‘അമ്മ’ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് പ്രസിഡന്റായ താന്‍ അറിയുന്നില്ല :  ശ്വേതാ മേനോൻ

‘അമ്മ’ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് പ്രസിഡന്റായ താന്‍ അറിയുന്നില്ലയെന്നും കുക്കു പരമേശ്വരന്‍ കാര്യങ്ങള്‍ കൃത്യമായി പറയാറില്ലയെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമാണ് അന്‍സിബ പരാതി മെയില്‍ ചെയ്തത് യെന്നും ശ്വേതാ മേനോൻ

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന  വർത്തകളെക്കുറിച്ചും, നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ച് അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ രംഗത്ത്. 

‘അമ്മ’ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് താൻ അറിയുന്നില്ലെന്നും.

ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ കാര്യങ്ങള്‍ കൃത്യമായി പറയാറില്ലെന്നുമായിരുന്നു ശ്വേതാ മേനോന്‍ പറഞ്ഞത്. 

കുക്കുവുമായി കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്നും ശ്വേതാ മേനോൻ പ്രതികരിച്ചു. 

പ്രസിഡന്റ് സ്ഥാനത്തുനിന്നും താൻ മാറണമെന്ന് ആവശ്യമുയർന്നാൽ അതിന് തയ്യാറാണെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.

കുറച്ചുമാസങ്ങളായി ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് ഞാന്‍ അറിയുന്നില്ല. 

ജനുവരി മുതല്‍ ജനറല്‍ സെക്രട്ടറി കാര്യങ്ങള്‍ കൃത്യമായി പറയാറില്ല. 

എന്നെ ടാര്‍ഗെറ്റ് ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് നേരിടാന്‍ തയ്യാറാണ്. 

അമ്മ പ്രസിഡന്റായത് തോല്‍ക്കാനല്ല. മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ അഭിമാനത്തോടെ മാറി നില്‍ക്കും. 

ബൈലോ പഠിപ്പിക്കാന്‍ വന്ന വക്കീലാണ് സെക്രട്ടറിയാണ് ഉയര്‍ന്ന പദവി എന്ന് പറഞ്ഞത്. 

അങ്ങനെയാണ് എല്ലാവര്‍ക്കും തെറ്റിദ്ധാരണ ഉണ്ടായത്. 

കുക്കു പരമേശ്വരന്‍ ഏര്‍പ്പാടാക്കിയ അഭിഭാഷകനായിരുന്നു അത്. 

ഈ പ്രതിസന്ധികളെല്ലാം മറികടക്കും; എന്നായിരുന്നു ശ്വേതയുടെ വാക്കുകൾ

അതേസമയം, നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടും ശ്വേതാ മേനോൻ പ്രതികരിച്ചു. 

വക്താവല്ലാതെ മാധ്യമങ്ങളോട് സംസാരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും, മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമാണ് അന്‍സിബ പരാതി മെയില്‍ ചെയ്തതെന്നും ശ്വേതാ മേനോൻ പറഞ്ഞു. 

ലക്ഷ്മിപ്രിയയുമായി ഉണ്ടായ കേസ് വ്യക്തിപരമാണെന്നും അതില്‍ അമ്മ സംഘടനയ്ക്ക് പങ്കില്ലെന്നും ശ്വേത അറിയിച്ചു. 

ഇത് അമ്മയുടെ പ്രശ്‌നമല്ലെന്ന് പറഞ്ഞിരുന്നു. 

അതിനെയാണ് അന്‍സിബ പരിഹസിച്ചത്. 

അൻസിബ തനിക്ക് അനുജത്തിയെ പോലെയാണെന്നുംപ്രശ്നങ്ങളെല്ലാം അമ്മയുടെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി. 

തെളിവുകളെല്ലാം തന്റെ കയ്യിലുണ്ടെന്നും അവർ പറഞ്ഞു. 

താരസംഘടനയുടെ ഭാരവാഹികളെ പിരിച്ചുവിടണമെന്ന മാലാ പാര്‍വ്വതിയുടെ പ്രസ്താവന വിഷമം കൊണ്ടുണ്ടായതാവാമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img