NEWS
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന അന്യസംസ്ഥാന തൊഴിലാളിയെ ഏലൂർ മഞ്ഞുമ്മൽ ഭാഗത്ത് നിന്നും DANSAF പിടികൂടി.
01/09/2026 08:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

മഞ്ഞുമ്മൽ ഏലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും റംജാൻ മണ്ഡൽ 33/26ഗോദകാരി , ജലകി, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. എന്നയാളെ 14.130 kg കഞ്ചാവുമായി പിടികൂടി .അന്യസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കടത്തുന്ന സംഘങ്ങളെ കുറിച്ച് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കഴിഞ്ഞദിവസം കഞ്ചാവ് കടത്തി കൊണ്ടുവന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ DANSAF പിടികൂടിയിരുന്നു.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ മോഹിത് റാവത്ത് ips , അരുൺ K പവിത്രൻ ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






