04:37am 04 September 2026
NEWS
പൊതു ഇടങ്ങൾ ഉള്ളിടത്തോളം സമരങ്ങളുമായി നിരത്തിലുണ്ടാകും: മുഹമ്മദ് ഷിയാസ്
09/01/2025  08:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പൊതു ഇടങ്ങൾ ഉള്ളിടത്തോളം സമരങ്ങളുമായി നിരത്തിലുണ്ടാകും: മുഹമ്മദ് ഷിയാസ്

കൊച്ചി: ജനാധിപത്യ രാജ്യത്ത് പൊതു ഇടങ്ങളിൽ സമരം ചെയ്യാൻ പാടില്ലെന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പൊതു ഇടങ്ങൾ ഉള്ളിടത്തോളം സമരങ്ങളുമായി നിരത്തിലുണ്ടാകുമെന്നും ഷിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസം  നഗരസഭാ ഓഫീസിന് മുന്നിൽ നടന്ന ധാരണയെ തുടർന്ന് കോടതിയിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഷിയാസ്. പൊതു ഇടങ്ങളിലെല്ലാം സമരം വിലക്കുന്നത് അംഗീകരിക്കാനാവില്ല. ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്ന നിലയിൽ ജനങ്ങളുടെ ആവശ്യങ്ങള്കായി സമരം ചെയ്യേണ്ടി വരും. നഗരസഭ ഓഫീസിനു മുന്നിൽ സമരം നടത്തുന്ന ആദ്യ സംഘടനയല്ല കോൺഗ്രസ്. ഡിസിസി നടത്തിയ സമരത്തിന് മുൻപും ശേഷവും ഒട്ടേറെ സമരങ്ങൾ അതെ സ്‌ഥലത്തു നടന്നിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത  പ്രശ്നം കോൺഗ്രസ് സമരം നടത്തുമ്പോൾ മാത്രം എന്തിനാണെന്നും ഷിയാസ് ചോദിച്ചു. മാധ്യമങ്ങളിലൂടെ മുൻകൂട്ടി അറിയിപ്പ് നൽകിയും പൊലീസിൽ നിന്ന് രേഖാമൂലം അനുമതിയും വാങ്ങി നടത്തുന്ന സമരങ്ങൾ എങ്ങനെയാണു നിയമവിരുദ്ധമാകുന്നത്. പൊതു നിരത്തുകളിൽ കൂടിചേരലുകൾ നിരോധിച്ചിട്ടില്ല. പൊതു നിരത്തുകളിലല്ലാതെ പിന്നെ എവിടെയാണ് സമരം ചെയേണ്ടതെന്നും ഷിയാസ് ചോദിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img