09:51am 17 September 2025
NEWS
ആര്യാന സബലേങ്ക ‌യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി
07/09/2025  07:32 AM IST
nila
ആര്യാന സബലേങ്ക ‌യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി

ബെലറൂസ് താരം ആര്യാന സബലേങ്ക ‌യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി. ഫൈനലിൽ അമേരിക്കൻ താരമായ അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് 6-3, 7-6(7/3) പരാജയപ്പെടുത്തിയാണ് ആര്യാന സബലേങ്ക കിരീടം നിലനിർത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് താരം യുഎസ് ഓപ്പണിൽ ജേതാവാകുന്നത്. താരത്തിന്റെ സബലേങ്കയുടെ നാലാം ഗ്രാൻഡ്സ്ലാം കിരീടമാണിത്.

 2014-ൽ സെറീന വില്യംസിന് ശേഷം യുഎസ് ഓപ്പൺ കിരീടം നിലനിർത്തുന്ന താരം എന്ന പദവിയും സബലേങ്ക സ്വന്തമാക്കി. ആവേശകരമായ ഫൈനൽ മത്സരത്തിൽ തുടർച്ചയായ നാലുഗെയിമുകൾ ജയിച്ചാണ് സബലേങ്ക ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാൽ, രണ്ടാം സെറ്റിൽ പോരാട്ടം കടുപ്പമായി. മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. ഒടുവിൽ വാശിയേറിയ പോരാട്ടത്തിൽ ടൈബ്രേക്കർ ജയിച്ച ലോക ഒന്നാംനമ്പർ താരമായ സബലേങ്ക രണ്ടാംസെറ്റും കിരീടവും സ്വന്തമാക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img img