11:35am 13 November 2026
NEWS
നിലമ്പൂരിനെ ആവേശക്കടലാക്കിയ ശക്തിപ്രകടനത്തോടെ നാടിളക്കി ആര്യാടന്‍ ഷൗക്കത്തിന്റെ പത്രികാസമര്‍പ്പണം
31/05/2025  05:38 PM IST
സണ്ണി ലുക്കോസ്
നിലമ്പൂരിനെ ആവേശക്കടലാക്കിയ ശക്തിപ്രകടനത്തോടെ നാടിളക്കി ആര്യാടന്‍ ഷൗക്കത്തിന്റെ പത്രികാസമര്‍പ്പണം

നിലമ്പൂര്‍:  നിലമ്പൂരിനെ ആവേശക്കലടലാക്കിയ ശക്തിപ്രകടനത്തോടെ നാടിളക്കി ആര്യാടന്‍ ഷൗക്കത്തിന്റെ പത്രികാസമര്‍പ്പണം. നിലമ്പൂരിന്റെ ചരിത്രത്തിലുണ്ടാവാത്ത ആവേശക്കാഴ്ചക്കായിരുന്നു ഇന്നലെ നിലമ്പൂര്‍ സാക്ഷ്യം വഹിച്ചത്. 
യു.ഡി.എഫ് യുവനിരയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത റോഡ് ഷോയുടെ അകമ്പടിയോടെ എത്തിയായിരുന്നു പത്രികാസമര്‍പ്പണം.  രാവിലെ പതിനൊന്നോടെ ആര്യാടന്‍ ഹൗസില്‍ നിന്നും ഷൗക്കത്ത് ഇറങ്ങിയത്  കാത്ത് നിന്ന പ്രവര്‍ത്തകരുടെ ആവേശ മുദ്രാവാക്യങ്ങളുടെ നടുവിലേക്ക്. റോഡ്ഷോ ക്കായി ജ്യോതിപ്പടിയിലേക്ക് കാറില്‍ പോകാനായിരുന്നു തീരുമാനമെങ്കിലും പ്രവര്‍ത്തകരുടെ ആവേശം കണ്ട്  ഷൗക്കത്തും  പ്രകടനത്തിനൊപ്പം പങ്കുചേർന്നു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.അബ്ദുല്‍ഹമീദ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. റോഡ് ഷോ തുടങ്ങിയ ജ്യോതിപ്പടിയിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് റോഡ്‌ഷോയെ അഭിവാദ്യം ചെയ്തു . മൂന്നു കിലോമീറ്ററകലെ ചന്തക്കുന്ന് ബസ് സ്റ്റാന്റ് വരെയായിരുന്നു റോഡ് ഷോ. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img